മിഴിയിണ ഞാൻ അടയ്കുമ്പോൾ
ചിത്രം: മണിയറ [ 1983 ] എം. കൃഷ്ണൻ നായർ
രചന: പി ഭാസ്കരന്‍
സംഗീതം: എ റ്റി ഉമ്മര്‍
പാടിയതു: യേശുദാസ് &അമ്പിളി
ആ..ആ..ആ..ആ
മിഴിയിണ ഞാന്‍ അടക്കുമ്പോള്‍
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം
നിനവുകള്‍ തന്‍ നീലക്കടല്‍
തിരകളില്‍ നിന്‍ മുഖം മാത്രം
കടലലയില്‍ വെളുത്ത വാവില്‍
പൂന്തിങ്കള്‍ പോലെ (നിനവുകള്‍..) (മിഴിയിണ..)
കല്പന തന്‍ ആരാമത്തില്‍ പ്രേമവാഹിനി ഒഴുകുമ്പോള്‍
കല്പടവില്‍ പൊന്‍ കുടമായ് വന്നു നിന്നോളേ
നിന്റെ മലര്‍മിഴിയില്‍ തെളിയുന്ന കവിതകള്‍ ഞാന്‍ വായിച്ചപ്പോള്‍
കവിതകളില്‍ കണ്ടതെല്ലാം എന്റെ പേര്‍ മാത്രം
മിഴിയിണ ഞാന്‍ അടക്കുമ്പോള്‍
കനവുകളില്‍ ഞാന്‍ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം
മണിയറയില്‍ ആദ്യരാവില്‍ വികൃതികള്‍ നീ കാണിച്ചെന്റെ
കരിവളകള്‍ പൊട്ടിപ്പോയ മുഹൂര്‍ത്തം തൊട്ടേ
കരളറ തന്‍ ചുമരിങ്കല്‍ പലവര്‍ണ്ണ ചായത്തിങ്കല്‍
എഴുതിയതാം ചിത്രങ്ങളില്‍ നിന്‍ മുഖം മാത്രം
മിഴിയിണ ഞാന്‍ അടക്കുമ്പോള്‍
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം
ഉം..ഉം..ഉം...ഉം..
ഇവിടെ
വിഡിയോ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: