സ്വയം വര കന്യകെ സ്വപ്ന ഗായികെ
ചിത്രം: യാമിനി [ 1973 ] എം. കൃഷ്ണന്‍ നായര്‍
രചന: കാനം ഈ.ജെ.
സംഗീതം: എം.കെ. അര്‍ജുനന്‍
പാടിയതു: യേശുദാസ്
സ്വയംവരകന്യകേ സ്വപ്നഗായികേ സഖി
സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ
നിന്‍ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ നിന്റെ
പുഞ്ചിരിയില്‍ വിടരാത്ത വസന്തമുണ്ടോ?
സുന്ദരീ....
നിന്‍ രാഗതന്രികള്‍ പാടാത്ത ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
ഗന്ധര്‍വ ഗാനങ്ങളുണ്ടോ (സ്വയംവര കന്യകേ..)
നിന്‍ മതിയിലുണരാത്ത കഥകളുണ്ടൊ നിന്റെ
കണ്മുനയില്‍ വിടരാത്ത കവിതയുണ്ടോ?
കണ്മണീ...
നിന്‍ മോഹഗംഗയില്‍ പൊങ്ങാത്ത സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
സ്വര്‍ണ്ണമരാളങ്ങളുണ്ടോ? [ സ്വ്യംവര കന്യകെ...
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: