പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍ വച്ചു
ചിത്രം: കുരുക്ഷേത്രം (1970) പി. ഭാസ്കരൻ
രചന: പി ഭാസ്കരന്‍
സംഗീതം: കെ രാഘവന്‍
പാടിയതു: പി ജയചന്ദ്രന്‍
പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍ വച്ചു
പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു
കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു
കാല്‍നഖം കൊണ്ടൊരു വരവരച്ചു
ആരാധന തീര്‍ന്നു നടയടച്ചു
ആല്‍ത്തറവിളക്കുകള്‍ കണ്ണടച്ചു
ആളുകളൊഴിഞ്ഞു അമ്പലക്കുളങ്ങരെ
അമ്പിളി ഈറന്‍ തുകില്‍ വിരിച്ചു
(പൂര്‍ണ്ണേന്ദു മുഖി)
ചന്ദനം നല്‍കാത്ത ചാരുമുഖീ
നിന്‍ മനം പാറുന്നതേതുലോകം
നാമിരുപേരും തനിച്ചിങ്ങു നില്‍ക്കുകില്‍
നാട്ടുകാര്‍ കാണുമ്പോള്‍ എന്തു തോന്നും
(പൂര്‍ണ്ണേന്ദു മുഖി)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: