ആദ്യത്തെ രാത്രിയില്‍ എന്റെ മനസ്സിന്റെ
ചിത്രം: കല്യാണ രാത്രിയിൽ [ 1966 ] എം. കൃഷ്ണന്‍ നായര്‍
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു:: എസ് ജാനകി
ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ
അന്തപ്പുരങ്ങൾ തുറന്നവനേ
കാണാത്ത നിധികൾ കാണിച്ചു തന്നിട്ടും
കള്ളനു പരിഭവമാണോ (ആദ്യത്തെ..)
മന്ദസ്മിതം ചുണ്ടിൽ വിടർന്നില്ല
മധുരാംഗരാഗങ്ങളണിഞ്ഞില്ല
നാമൊരുമിച്ചു വളർത്തിയ മോഹങ്ങൾ
രോമഹർഷമണിഞ്ഞില്ല (ആദ്യത്തെ..)
മധുവിധു കാലം കഴിഞ്ഞില്ലാ
മദനൊത്സവങ്ങൾ കഴിഞ്ഞില്ലാ
പാതി വിരിഞ്ഞ ദിവാസ്വപ്ന പുഷ്പങ്ങൾ
പ്രേമലഹരിയണിഞ്ഞില്ലാ (ആദ്യത്തെ..)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: