ഒരു കാറ്റും കാറ്റല്ല; ഒരു പാട്ടും പാട്ടല്ല
ചിത്രം:: അവരുണരുന്നു [ 1956 ] എന്‍. ശങ്കരന്‍ നായര്‍
രചന: വയലാർ രാമവർമ്മ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: എ എം രാജ & ജിക്കി കൃഷ്ണവേണി
ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ (ഒരു കാറ്റും..)
കളി വഞ്ചി തുള്ളി കവിളത്തു നുള്ളി
കരളിന്റെ കിളിവാതിൽ നീ വന്നു തള്ളി (ഒരു കാറ്റും..)
ഉള്ളിലുറങ്ങും പുള്ളിക്കുയിലേ
കിള്ളിയുണർത്തിയതാരാണ് നിന്നേ (ഒരു കാറ്റും..)
കരിമണ്ണിൽ പൂത്തു
കനലൊളികൾ കോർത്തു
കരിയില്ലീ അനുരാഗമുല്ലമാല
തിരി നീട്ടി നീയെന്റെ ഇരുൾ മൂടും
മണിവീണ മീട്ടി നീ മണവാട്ടി (ഒരു കാറ്റും...)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: