“സാഗരമേ ശാന്തമാക നീ
ചിത്രം: മദനോത്സവം [1977 ] എന്‍.ശങ്കരന്‍ നായര്‍
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി
പാടിയതു: കെ ജെ യേശുദാസ്
സാഗരമെ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമെ)
തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്റെ മൌനസമാധിയായ് (സാഗരമെ)
വിഷൂപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: