
“അറിയാതെ അറിയാതെ എന്നിലെ എന്നില് നീ
ചിത്രം: ഒരു കഥ ഒരു നുണക്കഥ [ 1986 ] മോഹന്‍
രചന: എം.ഡി. രാജേന്ദ്രന്‍
സംഗീതം: ജോണ്‍സന്‍
പാടിയതു: കെ.എസ്.ചിത്ര
അറിയാതെ അറിയാതെ..
എന്നിലെ എന്നില് നീ എന്നിലെ എന്നില് നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്
നവനീതചന്ദ്രിക പൊങ്ങി
(അറിയാതെ....)
ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്
പ്രണയം തുടിക്കുന്ന യാമം.. (2)
(അറിയാതെ....)
പദചലനങ്ങളില് പരിരംഭണങ്ങളില്
പാടെമറന്നു ഞാന് നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്
ആശകള് താനെ തുറന്നു... (2)
(അറിയാതെ... )
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: