“കാറ്റിനു സുഗന്ധമാണിഷ്ടം
ചിത്രം മയൂഖം ( 2005 ) റ്റി. ഹരിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
കാറ്റിനു സുഗന്ധമാണിഷ്ടം മുളം
കാടിനു നാദമാണിഷ്ടം ഇഷ്ടം.....
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...
പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ പ്രക്ത്യക്ഷ രൂപമുണ്ടോ..
ഏഴുസ്വരങ്ങളും താളലയങ്ങളും ഒന്നുചേരാതൊരു
ഗീതമുണ്ടോ സംഗീതമുണ്ടോ..
ഭാവമുണ്ടോ.. നാട്യമുണ്ടോ.. വിശ്വ സാഹിതീരചനകളുണ്ടോ..
(കാറ്റിനു സുഗന്ധ)
നിദ്രയുംസ്വപ്നവും പോല്‍ ലയിക്കാന്‍കൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ ഇവിടെ ശൃംഗാരയാമമുണ്ടോ...
പ്രേമവും മോഹവും ചുംബിച്ചുണരാത്ത ഭാവനാലോകമുണ്ടോ
ഇവിടെ സങ്കല്‍പ്പ സൌന്ദര്യമുണ്ടോ..
രാഗമുണ്ടോ.. അനുരാഗമുണ്ടോ.. ജന്മസാഫല്യമിവിടെയുണ്ടോ...
(കാറ്റിനു സുഗന്ധ)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: