“കഥയിലെ രാജകുമാരിയും രാജകുമാരനു
ചിത്രം: കല്യാണ രാമന്‍ [ 2002 ] ഷാഫി
രചന: കൈതപ്രം
സന്മ്ഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയതു: യേശുദാസ്
യാ ദേവി സര്‍വ്വ ഭൂതേഷു പ്രേമരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കല്‍പ്പടവില്‍
(കഥയിലെ)
ശ്രീലകം വാഴുന്ന ദേവീ പ്രാണമന്ത്രമുണര്‍ത്തുന്ന ദേവീ
തപസ്സിരിക്കും സ്‌നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈനീട്ടി തിരുവരമേകാനായ്
അനുരാഗ രാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ)
ആവണിത്താലങ്ങളേന്തി രാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ട് പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ട് പൂത്താരം മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാര്‍ത്തിയ കല്യാണമായി
(കഥയിലെ)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: