“പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
ചിത്രം: അഴകിയ രാവണന്‍ [ 1996 [ കമല്‍
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍
പാടിയതു: സുജാത
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)
അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിന്നുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
എന്റെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോല്‍
ഉള്ളില്‍ ഇളനീര്‍ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)
വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടീ ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: