“ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍
ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
ഉം ...ഉം..ഉം...
ആ...ആ...ആ...
ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തന്‍ പിച്ചക പന്തലില്‍
ശാലീന പൌര്‍ണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നല്‍കിയോ (2)
ഏകാകിനിയവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങള്‍ നീ ചൊല്ലിയോ (ചന്ദന....)
കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും ( ചന്ദന..)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: