“രാവില്‍ വീണാ നാദം പോലെ...
ചിത്രം: സിന്ദൂര രേഖ [ 1995 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: ശരത്
പാടിയതു: യേശുദാസ് & സുജാത
രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാഗീതം പോലെ
ഒരു നാടന്‍ പെണ്ണിന്‍ അനുരാഗം പോലെ
സുഖ രാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ രാവില്‍...
ചന്ദന നൌകയില്‍ സര്‍പ്പം പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനക മുകിലുകള്‍
സ്വര്‍ണ മത്സ്യങ്ങള്‍ നീന്തുമീ പൊന്മിഴി പൊയ്ക കണ്ടുവോ
തേന്‍ നിലാ പൂക്കള്‍ വീഴുമീ സ്വപ്ന ലോകങ്ങള്‍ കണ്ടുവോ
ഇതിലേ സ്മൃതിലയ മധുരിമ തഴുകിയ പ്രണയ രാവില്‍...
ആവണി മാസമായ് കായല്‍തിരകള്‍ ഇളകി ആര്‍ത്തുവോ
ചന്ദ്രിക പെയ്ത പോല്‍ കുന്നിന്‍ ചരിവു പൂവണിഞ്ഞുവോ
ആലവട്ടങ്ങള്‍ ഏന്തുമീ ആല്‍മരചോട്ടില്‍ ഓടി വാ
ഓണവില്ലിന്റെ ഈണമായ് ഹൃദയ സന്ദേശമോതി വാ
അഴകായ് പൂക്കുല ഞൊറിയുമായ് ഓര്‍മയില്‍ അമൃത രാവില്‍...
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: