“ഇതളഴിഞ്ഞു വസന്തം
ചിത്രം: ഇത്തിരി നേരം ഒത്തിരി കാര്യം ( 1982 ) ബാലചന്ദ്ര മേനോന്‍
രചന: മധു ആലപ്പുഴ
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്, ഷൈലജ
ഇതളഴിഞ്ഞു വസന്തം
ഇല മൂടി പൂ വിരിഞ്ഞു
ഇവിടെ വരൂ ഇണക്കിളീ
ഇളംചുണ്ടിലോമനപ്പാട്ടുമായ്
പുതുമഞ്ഞിനു നാണമണയ്‌ക്കും
മൃദുവെഴും നിന്നുടല്‍ കാണുമ്പോള്‍
ഋതുദേവതമാര്‍ പൂച്ചിലങ്ക നിന്‍
പദതാരുകളില്‍ ചാര്‍ത്തിക്കും
വരുകയില്ലേ എന്നരികില്‍
ഒരു രാഗനര്‍ത്തനമാടുകില്ലേ
(ഇതള്‍...)
നിന്‍ മുഖശ്രീയനുകരിക്കാനായ്
പൊന്നാമ്പല്‍പ്പൂവുകള്‍ കൊതിക്കുന്നു
പൊന്നിളംപീലിശയ്യകള്‍ നീര്‍ത്തി
പൗര്‍ണ്ണമിരാവു വിളിക്കുന്നു
ഇവിടെ വരൂ ആത്മസഖീ
എന്നിടതുവശം ചേര്‍ന്നിരിക്കൂ
(ഇതളഴിഞ്ഞൂ
ഇവിട്രെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: