“മൌനമേ നിറയും മൌനമേ
ചിത്രം: തകര [ 1980 ] പത്മരാജന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: ജാനകി
മൌനമേ നിറയും മൌനമേ
ഇതിലേ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍
കുളിരായ് നിറമായ് ഒഴുകും ദു:ഖം
എന്നും നിന്നെ തേടി വരും
മൌനമേ നിറയും മൌനമേ
കല്ലിനു പോലും ചിറകുകള്‍ നല്‍കീ
കന്നി വസന്തം പോയീ
കല്ലിനു പോലും ചിറകുകള്‍ നല്‍കീ
കന്നി വസന്തം പോയീ
ഉരുകും വേനലില്‍ മോഹദലങ്ങള്‍
എരിഞ്ഞടങ്ങുകയായീ
മൌനമേ നിറയും മൌനമേ
ആയിരം നാവാല്‍ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
ആയിരം നാവാല്‍ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോര്‍മ്മയുമായി
ഇന്നും തീരമുറങ്ങും
മൌനമേ നിറയും മൌനമേ
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: