Friday, September 4, 2009

സരസ്വതിയാമം ( 1980 ) യേശുദാസ്

“നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ


ചിത്രം: സരസ്വതീയാമം [ 1980 ] മോഹന്‍ കുമാര്‍
രചന: വെള്ളനാട് നാരായണന്‍
സംഗീതം: എ ടി ഉമ്മര്‍

പാടിയതു: യേശുദാസ്

ആ....ആ‍...ആ‍..ആ......

നിന്നെ പുണരാന്‍ നിട്ടിയ കൈകളില്‍ വേദനയോ വേദനയോ
നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ വേദനയോ
നിന്‍ മന്ദഹാസവും നിന്‍ മുഗ്ദരാഗവും ബിന്ദുവായോ
അശ്രു ബിന്ദുവായോ
(നിന്നെ...)


ചുംബിച്ചുണര്‍ത്തുവാന്‍ പൂമൊട്ടു തേടിയ
ചുണ്ടുകള്‍ ദാഹം മറന്നു പോയോ (2)
അംഗുലിയാല്‍ മൃദു സ്പന്ദമുണര്‍ന്നിട്ടും
സംഗീതമെല്ലാം മറന്നു പോയോ
(നിന്നെ...)


മാധവമെത്തിയ ജീവിത വാടിയില്‍
മൂക വിഷാദ തുഷാരമോ നീ (2)
ഏതോ മൃദുല ദലങ്ങളില്‍ നേടിയ
തേനും മണവും മറന്നു പോയോ
( നിന്നെ...)


ഇവിടെ

No comments:

Post a Comment

ആസ്വാദനം ഇവിടെ എഴുതുക: