“ഉത്തരായന കിളി പാടി ഉന്മാദിനിയെപ്പോലെ
ചിത്രം: താര [ 1970 ] എം. കൃഷ്ണന്‍ നായര്‍
രചന: വയലാര്‍
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
ഉത്തരായന കിളി പാടി
ഉന്മാദിനിയെ പോലെ...
പൊന്നുംവളയിട്ട വെണ്ണിലാവേ
നിന്നെ ഒന്നു ചുംബിച്ചോട്ടേ...
കുറുനിരകള്‍ മാടിയൊതുക്കി
കുനുകൂന്തല്‍ നെറുകയില്‍ കെട്ടി
അരയില്‍ ജഗന്‍നാഥന്‍ പുടവ ചുറ്റി
മുത്തോലക്കുട ചൂടി മൂവന്തിപ്പുഴ നീന്തി
മണ്‍വിളക്കുമേന്തിവരും വെണ്ണിലാവേ..
എന്‍ വികാരം നിന്നില്‍ വന്നു നിറയുകില്ലേ
ഒരുനാള്‍ നിറയുകില്ലേ....
(ഉത്തരായന കിളി)
മലര്‍മിഴിയാല്‍ കവിതയുണര്‍ത്തി..
മധുരസ്മിതം ചുണ്ടില്‍ വിടര്‍ത്തി...
മാറില്‍ കസവുള്ള കച്ചകെട്ടി
കര്‍പ്പൂരത്തളികയുമായി കസ്തൂരി തിലകവുമായ്
നൃത്തമാടിയാടിവരും പെണ്‍കിടാവേ..
നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ...
ഒരു നാള്‍ പകരുകില്ലേ...
(ഉത്തരായന കിളി)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: