“കുങ്കുമ പൂവുകൾ കോര്‍ത്തു എന്റെ തങ്ക കിനാവിന്‍ താഴ്വരയില്‍
ചിത്രം: കായംകുളം കൊച്ചുണ്ണി (1966) പി. എ. തോമസ്
രചന: പി ഭാസ്ക്കരൻ
സംഗീതം: ബി എ ചിദംബരനാഥ്
പാടിയതു: യേശുദാസ് കെ ജെ,എസ് ജാനകി
ആ..... ആ.... ആ....
കുങ്കുമ പൂവുകൾ പൂത്തു
എന്റെ തങ്കകിനാവിൻ താഴ്വരയിൽ
കുങ്കുമ പൂവുകൾ പൂത്തു
എന്റെ തങ്കകിനാവിൻ താഴ്വരയിൽ
കുങ്കുമ പൂവുകൾ പൂത്തു ...
മാനസമാം മണി മുരളി
ഇന്നു മാദക സംഗീതമരുളി
ആ....ആ....ആ...
(മാനസ...)
പ്രണയ സാമ്രാജ്യത്തിന്‍ അരമന തന്നില്‍ (2)
കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി
രാജ കുമാരന്‍ വന്നു ചേര്‍ന്നു
മുന്തിരി വീഴുന്ന വനിയിൽ
പ്രേമം പഞ്ചമി രാത്രിയണഞ്ഞു
ആ...ആ...ആ...
(മുന്തിരി..)
മധുരപ്രതീക്ഷ തൻ മാണിക്യ കടവിൽ (2)
കണ്ണിനാൽ തുഴയുന്ന കളിതോണിയേറി
രാജകുമാരി വന്നുചേർന്നു
(കുങ്കുമ....)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: