“ എന്റെ പേരു വിളിക്കയാണോ നിന്റെ കയ്യിലെ കങ്കണം
ചിത്രം: വര്‍ണ്ണക്കാഴ്ചകള്‍ ( 2000 ) സുന്ദര്‍ദാസ്
രചന: യുസഫലി
സംഗീതം: മോഹന്‍ സിത്താര
പാടിയതു: യേശുദാസ് /ചിത്ര
എന്റെ പേരു വിളിക്കയാണോ
നിന്റെ കയ്യിലെ കങ്കണം
ചുംബനം യാചിക്കയാണോ
ചുണ്ടിലൂരും തേന്‍ കണം ഓ ഹോ ആ ഹാ ഹാ...
എന്റെ പേരു വിളികയാണൊ
നിന്റെ ഹൃദയ സ്പന്ദനം
എന്റെ കവിളില്‍ പൂശുവാനോ
നിന്റെ ചിരിയിലെ ചന്ദനം...
തേനുലാവും പൂവിനരികെ തേടി വന്നു മധുകരം
പ്രേമദാഹമുണര്‍ത്തി മാരന്‍ മാറിലെയ്യും മലര്‍ശരം.
മദനകുളിരില്‍ വിടര്‍ന്ന തളിരില്‍
തുളുമ്പി നിന്നു മധുകണം...
രാഗ രശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
എന്റെ സഖി എന്‍ മാറിലണയും
ഈ മുഹൂര്‍തതം അനസ്വരം
കറുത്ത രാവും വെളുത്ത പകലും
അലിഞ്ഞു കുങ്കുമ സന്ധ്യയില്‍....
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: