“കടലിന്നഗാധമാം നീലിമയില്‍
ചിത്രം: സുകൃതം ( 1994 ) ഹരികുമാര്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ് / ചിത്ര
കടലിന്നഗാധമാം നീലിമയില്‍(3)
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ (കടലിന്ന...)
നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഡമാം രാഗത്തിന്‍
ചെമ്മണി മാണിക്യം (2)
എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി-
ന്നതെടുത്തു കൊള്‍ക ആ...........(കടലിന്ന....)
നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ (2)
എന്നന്തരംഗ നികുഞ്ജത്തിലേതോ
ഗന്ധര്‍വന്‍ പാടാന്‍ വന്നൂ ആ......(കടലിന്ന..)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: