“അഞ്ചുശരങ്ങളും പൊരാതെ മന്മഥന്‍...
ചിത്രം: പരിണയം [1994 ] ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സങീതം: ബോംബെ രവി
പാടിയതു: യേശുദാസ്
അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാക്കീ, നിന്‍
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധര്‍വന്‍
നിന്‍ മൊഴി സാധകമാക്കി, നിന്‍
തേന്മൊഴി സാധകമാക്കി....
(അഞ്ചുശരങ്ങളും...)
പത്തരമാറ്റും പോരാതെ കനകം
നിന്‍ കവിള്‍പ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിന്‍ കാന്തി നേടാന്‍ ദാഹിച്ചു
(അഞ്ചുശരങ്ങളും...)
നീലിമ തെല്ലും പോരാതെ വാനം
നിന്‍ മിഴിയിണയില്‍ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീര്‍
നിന്‍ ചൊടിയ്‌ക്കിടയില്‍ വിടര്‍ന്നുനിന്നൂ
(അഞ്ചുശരങ്ങളും...)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: