“ചുംബന പൂ കൊണ്ടു മൂടി എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം..
ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍ [1993] ശ്രീകുമാരന്‍ തമ്പി
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: “
പാടിയതു: യേശുദാസ്
ചുംബന പൂ കൊണ്ടു മൂടി
എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം
ഉണ്മ തന്‍ ഉണ്മയാം കണ്ണുനീര്‍
അനുരാഗ തേനെന്നു ചൊല്ലി ഞാന്‍ ഊട്ടാം...
കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്പനക്കെന്തു മൂല്യം
നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍
നെടുവീര്‍പ്പും ഞാനിനി പൂമാല ആക്കും
ഗദ്ഗദങ്ങള്‍ പോലും പ്രാര്ത്ഥനയാക്കും...
കത്തി എരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം
മങ്ങിയ നിന്‍ മനം വീണ്ടും തെളിഞ്ഞെങ്കില്‍
പൂര്‍ണബിംബം പതിഞ്ഞേക്കാം
അന്നോളം നീയെന്റെ മകളായിരിക്കും
അല്ലലറിയാത കുഞ്ഞായിരിക്കും...
ചുംബന പൂ കൊണ്ടു മൂടി...
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: