“ഗോപാംഗനേ ആത്മാവിലെ
ചിത്രം: ഭരതം [ 1991 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്,, ചിത്ര
ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ... സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ - സഗ
ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയിലാടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീരത്തളിരിതളില്‍ മാകന്ദപ്പൊന്നിലയില്‍
രാസലോലയാമമാകെ - തരളിതമായ്
(ഗോപാംഗനേ)
നീലാംബരിയില്‍ താനാടും
വൃന്ദാവനികള്‍ പൂക്കുമ്പോള്‍
ഇന്നെന്‍ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും പാടാം ഞാന്‍
കാളിന്ദിയറിയുന്ന ശൃംഗാരവേഗങ്ങളില്‍
(ഗോപാംഗനേ)
മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോള്‍
ഇന്നെന്‍ തോഴീ അകലെ സഖികള്‍
മുത്തും മലരും തേടുമ്പോള്‍
ആരോരുമറിയാത്ത കൈവല്യമേകാം വരൂ
(ഗോപാംഗനേ)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: