“പുളിയിലകരയോലും പുടവ ചുറ്റി...
ചിത്രം: ജാതകം[ 1989 ] സുരേഷ് ഉണ്ണിത്താന്‍
രചന: ഒ.എന്‍.വി.കുറുപ്പ് [? സോമശേഖരന്‍]
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ.ജെ.യേശുദാസ്
പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദനതൊടുകുറി ചാര്‍ത്തി…
നാഗഭണത്തിരുമുടിയില്‍
പത്മരാഗമനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂൂൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)
പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണസന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂൂൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)
മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂൂൂ …ഞാന്‍ വിസ്മയലോലനായ് നിന്നൂ (പുളിയില…)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: