പൂങ്കാറ്റിനോടും കിളികളോടും കതകള്‍ ചൊല്ലി
ചിത്രം: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് [ 1986 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് കെ ജെ..എസ്. ജാനകി
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികിലൊഴുകി വാ ഇളം -
(പൂങ്കാറ്റിനോടും..)
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍
നീര്‍ത്താമരത്താളില്‍ പനിനീര്‍ത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയില്‍ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മള്‍
(പൂങ്കാറ്റിനോടും..)
നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂപ്പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മള്‍
(പൂങ്കാറ്റിനോടും..)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: