“ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
ചിത്രം: എങ്ങനെ നീ മറക്കും] 1983 ] എം. എസ്.മണി
രചന: ചുനക്കര രാമൻകുട്ടി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്
ദേവതാരു പൂത്തു
എൻ മനസ്സിൻ താഴ്വരയിൽ (2)
നിതാന്തമാം തെളിമാനം
പൂത്ത നിശീധിനിയിൽ... (ദേവതാരു...)
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല... (2)
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ... (ദേവതാരു...)
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി... (2)
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ
വന്നൂ ഗായകൻ... (ദേവതാരു...)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: