“മലർക്കൊടി പോലെ വര്‍ണ ത്തുടി പോലെ
ചിത്രം: വിഷുക്കണി [ 1977 ] ശശികുമാര്‍
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: സലില്‍ ചൌധരി
പാടിയതു: യേശുദാസ് , ജാനകി
മലര്‍ക്കൊടി പോലെ വര്‍ണ്ണത്തുടി പോലെ
മയങ്ങൂ നീയെന്‍ മടി മേലേ 92)
അമ്പിളി നിന്നെ പുല്‍കാന്‍ അംബരം പൂകി ഞാന്‍ മേഘമായ്
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീയൊരു പൊന്‍ താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസ്സണയുമ്പോള്‍ ( മലര്‍..)
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്റെ മനമെന്നും നിന്‍ പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനിയെന്‍ ജീവന്‍ താരാട്ടായൊഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍ മണി പോലെ
മയങ്ങൂ നീയീ ലത മേലേ മയങ്ങൂ നീയെന്‍ മടി മേലേ
ആരിരോ..ആരിരാരാരോ (2)
കാലമറിയാതെ ഞാന്‍ അച്ഛ(മ്മയായ്)നായ്
കഥയറിയാതെ നീ പ്രതിച്ഛായയായ്
നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം
ഇനിയീ വീണ നിന്‍ രാഗ മണിമാളിക
മധുസ്വരം പോലെ മണിസ്വനം പോലെ
മയങ്ങൂ ഗാനക്കുടം പോലെ മയങ്ങൂ നീയെന്‍ മടി മേലെ..
ആരിരോ..ആരിരോ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: