“നാദ ബ്രഹ്മത്തിന് സാഗരം നീന്തി വരും
ചിത്രം: കാട്ടുകുരങ്ങ് [ 1974] പി ഭാസ്കരന്‍
രചന: പി ഭാസ്കരന്‍
സങീതം ദേവരാജന്‍
പാടിയതു: യേശുദാസ്
നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരും
നാഗ സുന്ദരിമാരെ
സപ്തസ്വരങ്ങളേ സംഗീത സരസ്സിലെ
ശബ്ദമരാളങ്ങളേ... സാക്ഷാല്‍ (നാദ...)
കല്പനാകാകളികള്‍ മൂളി വന്നെത്തുമെന്റെ
സ്വപ്ന ചകോരങ്ങളേ
മാനസ വേദിയില്‍ മയില്‍പ്പീീലി നീര്‍ത്തിയാടും
മായാമയൂരങ്ങളേ .... സാക്ഷാല്‍ (നാദ..)
ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗ മണ്ഡപത്തിലെ
ഉര്‍വ്വശി മേനകമാരെ
ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍
ഇന്ദ്ര സഭാതലമാക്കി ...സാക്ഷാല്‍ (നാദ..)
യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നു നല്‍കി
ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദ ലഹരിയില്‍
ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്...സാക്ഷാല്‍(നാദ..)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: