“സുമംഗലി നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും...
ചിത്രം: വിവാഹിതഎം. കൃഷ്ണന്‍ നായര്‍[ 1970 ]
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
പാടിയതു: കെ.ജെ.യേശുദാസ്
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദു:ഖഗാനം...(സുമംഗലീ...)
പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ(പിരിഞ്ഞു)
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ, കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ...(സുമംഗലീ ...)
കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം(കൊഴിഞ്ഞ...)
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം, എപ്പൊഴും
വിരുന്നൊരുക്കും ഹൃദയം...(സുമംഗലി...)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: