“പ്രിയസഖി ഗംഗേ പറയൂ പ്രിയമാനസന്‍ എവിടെ
ചിത്രം: കുമാരസംഭവം [ 1969] പി സുബ്രമണ്യം
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍ ജി
പാടിയതു: പി മാധുരി
പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ
ഹിമഗിരി ശൃംഗമേ പറയൂ
എന്‍ പ്രിയതമനെവിടെ ഓ...
(പ്രിയസഖി ഗംഗേ)
മാനസസരസ്സിന്‍ അക്കരെയോ ഒരു
മായായവനികയ്‌ക്കപ്പുറമോ
പ്രണവമന്ത്രമാം താമരമലരില്‍
പ്രണയപരാഗമായ് മയങ്ങുകയോ ഓ... ഓ..
(പ്രിയസഖി ഗംഗേ)
താരകള്‍ തൊഴുതു വലം വയ്‌ക്കുന്നൊരു
താണ്ഡവനര്‍ത്തനമേടയിലോ
തിരുമുടി ചൂടിയ തിങ്കള്‍ക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ ഓ... ഓ...
(പ്രിയസഖി ഗംഗേ)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: