“താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍...
ചിത്രം: അടിമകള്‍ [`1969}കെ.എസ്സ്.സേതുമാധവന്‍
രചന: വയലാര്‍
സംഗീതം:ദേവരാജന്‍
പാടിയതു: എ.എം.രാജ
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..

ആരും കാണാത്തൊരന്തപുരത്തിലെ..ആരാധനാമുറി തുറക്കും ഞാന്‍..
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോള്‍..നീലകാര്‍വര്‍ണ്ണനായ് നില്‍ക്കും ഞാന്‍..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
ഏതോ കിനാവിലെ ആലിംഗനത്തിലെ ഏകാന്തരോമാഞ്ചമണിഞ്ഞവളേ..
ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളില്‍..പ്രേമത്തിന്‍ സൌരഭം തൂകും ഞാന്‍..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: