“ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ
ചിത്രം: ആരണ്യകം [1998] ഹരിഹരന്‍
രചന: ഓ. എന്‍. വി. കുറുപ്പ്
സംഗീതം രഘുനാഥ് സേത്ത്
പാടിയതു: കെ. ജെ. യേശുദാസ്
ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരു ഇന്ദു കിരണം
പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ
കുളിര്‍ പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില്‍ മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ
കിന്നര കുമാരനോ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ കുളിര്‍
പകര്‍ന്നു പോകുവതാരോ
താഴമ്പൂ കാറ്റു തലോടിയ പോലെ
നൂറാതിര തന്‍ രാക്കുളിരാടിയ പോലെ (2)
കുന്നത്തെ വിളക്ക് തെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്‍ അഞ്ജനത്തില്‍
ചാന്ത് തൊട്ടത് പോലെ
ചാന്ത് തൊട്ടത് പോലെ...
[ആത്മാവില്‍]
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: