രാസലീലയ്ക്കു വൈകിയതെന്തുനീ
ചിത്രം: ആഭിജാത്യം (1971)
രചന: പി ഭാസ്കരൻ
സംഗീതം: എ റ്റി ഉമ്മർ
പാടിയതു: യേശുദാസ് , ബി വസന്ത
രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ(രാസലീലയ്ക്ക്)
ഹരിചന്ദനക്കുറിവരച്ചില്ലാ കാലില്‍
നവരത്നനൂപുരം ധരിച്ചില്ലാ(ഹരിചന്ദന)
കാലില്‍ ധരിച്ചില്ലാ
(രാസലീലയ്ക്കു)
കാളിന്ദീ പുളിനത്തില്‍ കദളീ വിപിനത്തില്‍
കൈകൊട്ടിവിളിയ്ക്കുന്നു പൂന്തെന്നല്‍
കേശത്തില്‍ വനമുല്ല പൂമാല ചൂടിയില്ല(2)
കേശവാ വാര്‍ത്തിങ്കളുദിച്ചില്ലാ
പ്രത്യൂഷ ചന്ദ്രിക നിന്‍ ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായീ(പ്രത്യൂഷ)
മറ്റൊരു വെണ്ണിലാവെന്തിനായീ
മണീമുരളീരവ മധുരിതലഹരിയില്‍
തനുവും പാദവുമിളകുന്നൂ
അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാന്‍
മലര്‍ബാണന്‍ മാടിവിളിക്കുന്നൂ (അലങ്കാരം)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: